അങ്ങാടിക്കവലയില്‍ അമ്പിളി വന്നു
മണ്കുടിലിന് കൂരിരുളില്‍ കണ്ണന് പിറന്നു
അങ്ങാടിക്കവലയില്‍ അമ്പിളി വന്നു ഈ
മണ്കുടിലിന് കൂരിരുളില്‍ കണ്ണന് പിറന്നു
അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരാതെ
ഇഷ്ടദേവന് പൊന്മകനായവതരിച്ചു (അങ്ങാടി)
ആ.. ആ..
അറിയാതെ ഈ ചേരി അമ്പാടിയായി
തെരുവിന്റെ സ്വപ്നങ്ങള്‍ കാളിന്ദിയായി
കനകപ്രതീക്ഷകള്‍ ഗോപികളായി
കാര്‍മേഘവര്‍ണ്ണന്റെ കാവല്‍ക്കാരായി (അങ്ങാടി)
ആ.. ആ..
ഇളംചുണ്ടിലൂറുന്ന മലര് മന്ദഹാസം
കണ്ണീരു കടഞ്ഞുനാം നേടിയൊരമൃതം
മയില്‍പ്പീലി കണ്ണിലെ മാണിക്യദീപം
വഴികാട്ടാന്‍ വന്നൊരു മായാവെളിച്ചം (അങ്ങാടി)