ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരത്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൌന്ദര്യമാര്ക്കാണ്
നര്‍ത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യൂഷദിനകര കിരണങ്ങളേ
നിങ്ങള്‍ക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാര്‍ക്കാണ്?
സുന്ദരഛായയാല് പൂമെത്ത നീര്‍ത്തുന്ന
മന്ദാര മലര്വള്ളിക്കുടിലിനുള്ളില്
ഒരുമിച്ചു ഞങ്ങള്‍ സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ നിങ്ങള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ
ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
ആഹാ.... ആഹാ.....
ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
താഴോട്ടുനോക്കി ചെവിയോര്ക്കരുതേ
താരുകളേ തങ്കത്തളിരുകളേ
നിങ്ങള്‍ താരുകളേ തങ്കത്തളിരുകളേ