കണ്മുനയാല് ശരമെയ്യും
പുഞ്ചിരിയാല്‍ പൂവെറിയും
താമരവല്ലിക്കയ്യാല് ആ
കാമുകനേ ഞാന്‍ കെട്ടിയിടും
മനസ്സാകും കിളിയിരുന്ന്
മനസ്സമ്മതം മൂളുമ്പോള്‍
നാണത്താല്‍ എന്‍ കവിളിണയില്‍
നാലുമണിപ്പൂവിരിയും
മധുവിധുവിന് രജനികളില്‍
അധരങ്ങള്‍ മന്ദമന്ദം
മധുരം കിള്ളിക്കൊടുക്കുമ്പോള്
മണവാളന് മതിമറക്കും