Title (Indic)വെൺതിങ്കളിന്നൊരു മണവാട്ടി WorkMalsaram Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer P Bhaskaran LyricsMalayalamവെണ് തിങ്കളിന്നൊരു മണവാട്ടി വെളുവെളെച്ചിരിക്കുന്ന മണവാട്ടി മഴമുകില്‍ മാലയാല്‍ മന്ത്രകോടിപുതച്ചവള്‍ മധുരം നുണയുന്ന മണവാട്ടി നവവധുതന്നുടെ കവിളത്തു തെളിയുന്ന മഴവില്ലുകാണാനെന്തു ഭംഗി മണവാളച്ചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന മന്ദാരപ്പൂകാണാന്‍ എന്തു ഭംഗി ! (വെണ് തിങ്കള്‍ ) അയലത്തെ തോഴിമാര് അതുമിതും പറഞ്ഞും കൊണ്ടടക്കിച്ചിരിക്കുന്ന മുഹൂര്‍ത്തത്തില്‍ മധുരം കിള്ളുമ്പോള്‍ ചെക്കന്റെ മനസ്സിലെ മധുമാരി എങ്ങനെ വര്‍ണ്ണിക്കാന്‍ ! (വെണ് തിങ്കള്‍ ) Englishvĕṇ tiṅgaḽinnŏru maṇavāṭṭi vĕḽuvĕḽĕccirikkunna maṇavāṭṭi maḻamugil mālayāl mandragoḍibudaccavaḽ madhuraṁ nuṇayunna maṇavāṭṭi navavadhudannuḍĕ kaviḽattu tĕḽiyunna maḻavillugāṇānĕndu bhaṁgi maṇavāḽaccĕṟukkanṟĕ suṇḍattu viriyunna mandārappūgāṇān ĕndu bhaṁgi ! (vĕṇ tiṅgaḽ ) ayalattĕ toḻimār adumiduṁ paṟaññuṁ kŏṇḍaḍakkiccirikkunna muhūrttattil madhuraṁ kiḽḽumboḽ sĕkkanṟĕ manassilĕ madhumāri ĕṅṅanĕ varṇṇikkān ! (vĕṇ tiṅgaḽ )