സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്....സ്വീറ്റ് ഡ്രീംസ്...
മന്മഥമാനസ്സ പുഷ്പങ്ങളേ..
പ്രിയദമ്പതിമാരുടെ സ്വപ്നങ്ങളേ...
മംഗല്യരാത്രിയില്‍ ഈ നല്ല രാത്രിയില്‍
മംഗളം.. നിങ്ങള്‍ക്കു മംഗളം......
യാമം അസുലഭയാമം ഇതു പ്രേമിച്ചഹൃദയങ്ങള്
ഒരുമിച്ചുചേരും യാമം...
നിമിഷം ഈനിമിഷം നിങ്ങള്‍ പരസ്പരം
പടരുന്ന പുണരുന്ന നിമിഷം...ധന്യനിമിഷം...
ഇവിടെ ഇതളിന്മേല്‍ ഇതളണിയട്ടേ..
ഇണചേരും അഭിലാഷങ്ങള്‍...
സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്..
കാലം മധുവിധുകാലം ഇതു ദാഹിച്ച മനസ്സൊരു
തേന്‍കിണ്ണമാകും കാലം...
നിമിഷം ഈനിമിഷം നിങ്ങള്‍ പരസ്പരം
അലിയുന്ന നിറയുന്ന നിമിഷം..സ്വര്ഗനിമിഷം...
ഇവിടെ മലരിന്മേല്‍ മലര്പൊതിയട്ടേ..
മദംചൂടും അനുരാഗങ്ങള്‍....
സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്....സ്വീറ്റ് ഡ്രീംസ്...