സഞ്ചാരീ.... സ്വപ്നസഞ്ചാരീ..... ഈ
മഞ്ചാടിക്കുടിലിന് മുറ്റത്തു വരുമോ
നിന് ചൂഡാമണിതരുമോ?
(സഞ്ചാരീ.........ചൂഡാമണിതരുമോ?)
സഞ്ചാരീ....
പുല്ലാനിത്താഴ്വര കാട്ടില്‍ പോയ് ഞാന്‍
പുള്ളിപ്പുലിനഖം കൊണ്ടുവരാം ഈ
കണ്ണാടിപ്പുഴയില് നീര്കുടിയ്ക്കാന് വരും
കസ്തൂരിമൃഗത്തിനെ പിടിച്ചുതരാം
ഒരുമോതിരത്തിനു കല്ലുതരൂ... കല്ലുതരൂ....ഒരു കല്ലുതരൂ...
(സഞ്ചാരീ.........ചൂഡാമണിതരുമോ?)
സഞ്ചാരീ....
ഭൂതത്താന്‍ പാറകള്‍ കേറിപ്പോയ് ഞാന്‍
പൂന്തേന്മെഴുകട കൊണ്ടുവരാം ഈ
പൊന്നോലത്തണലില് കിടന്നുറങ്ങാനൊരു
മന്ദാരക്കിടക്കഞാന് വിരിച്ചുതരാം
ഒരുമൂക്കുത്തിക്കു മുത്തുതരൂ.. മുത്തുതരൂ.. ഒരു മുത്തുതരൂ...
(സഞ്ചാരീ.........ചൂഡാമണിതരുമോ?)
സഞ്ചാരീ....