ശബരിമലയുടെ താഴ്വരയില്
ശതാവരിതാഴ്വരയില്
പമ്പവിളക്കിനു നഗരത്തില്‍ നിന്നൊരു
പഞ്ചവര്ണ്ണക്കിളിവന്നൂ
ശബരിമലയുടെ താഴ്വരയില്
ശതാവരിതാഴ്വരയില്
മുത്തോലത്തളിരൂഞ്ഞാലേലൊരു
തത്തമ്മപ്പെണ്ണിനെ കണ്ടൂ അവന്
ഇത്തിരിച്ചുണ്ടില്‍ ചൂളവുമായൊരു
ചിത്തിരക്കൊമ്പിലിരുന്നു
ആണ്കിളിയൊന്നു വിളിച്ചപ്പോളവള്‍
ആദ്യമാദ്യം നാണിച്ചു
പിന്നെ താമര തേന്‍ കുടിച്ചൂ
മുന്തിരിപ്പഴമുണ്ടൂ...അവര്‍
മുന്തിരിപ്പഴമുണ്ടൂ
(ശബരിമലയുടെ...)
പൊന്നാറ്റുംകരെ മഞ്ഞും കൊണ്ടവര്‍
ഒന്നിച്ചന്തിയുറങ്ങീ അവന്
അക്കരെയാരോ വന്നുവിളിച്ചിട്ടന്നുവെളുപ്പിനു പോയീ
ആണ്കിളിപിന്നെവരാഞ്ഞപ്പോളവള്
ആദ്യമാദ്യം പേടിച്ചൂ
പിന്നെത്തത്തമ്മ മൊട്ടയിട്ടൂ
പിഞ്ചുകുഞ്ഞിനെക്കണ്ടൂ അവള്
പൊന്നുകുഞ്ഞിനെക്കണ്ടൂ...
(ശബരിമലയുടെ..)
sabarimalayude thaazhvarayil