കല്യാണരാവിലെന്‍ പെണ്ണിന്റെ വീട്ടില്‍
കള്ളന് കടന്നയ്യോ...
അയ്യോ കള്ളന് കടന്നയ്യോ...
കള്ളനെടുത്തത് കാശല്ല...
കള്ളനെടുത്തത് പണമല്ല...
കള്ളനെടുത്തത് കാശല്ല പണമല്ല...
അമ്മായിയമ്മേടേ...
എന്തോന്നാടാ അമ്മായിയമ്മേടേ?
അമ്മായിയമ്മേടേ സ്വര്‍ണ്ണപ്പല്ല്...
എന്റെ അമ്മായിയമ്മേടേ സ്വര്‍ണ്ണപ്പല്ല്...
(കല്യാണരാവിലെന്‍)
വായാടിയാകുമെന്റമ്മായി പിറ്റേന്ന്
വായ തുറന്നില്ല... തെല്ലും വായ തുറന്നില്ല...
അമ്മായിയപ്പനും വീട്ടിലെ കൂട്ടര്‍ക്കും
അമ്പമ്പോ വല്ലാത്ത സന്തോഷം...
(കല്യാണരാവിലെന്‍)
കള്ളനാപ്പല്ലുമായ് ചന്തയില്‍ ചെന്നപ്പോള്‍
പല്ലിന്റകത്തൊരു വിഷസഞ്ചി... വിഷസഞ്ചി...
കാലത്തെ തന്നെ കളവുകുറ്റത്തിന്
പോലീസവനെ പിടികൂടി.. പിടികൂടി...
(കല്യാണരാവിലെന്‍)
ആരോടും മിണ്ടാതെന്റമ്മായിയപ്പനാ-
ച്ചോരന്നു നല്കീ സമ്മാനം...
കേസു വാദിക്കുവാന്‍ വക്കീലിനേകുവാന്
ഫീസിന്നു വേണ്ടി തുക നല്കി... തുക നല്കി..
(കല്യാണരാവിലെന്‍)