എന്റെ നെഞ്ചിലെ ചൂടില്‍
ഇന്നൊരു സുന്ദരസ്വപ്നത്തിന് ശവദാഹം
കണ്മണീ ഞാന്‍ രാപ്പകല്‍ കണ്ടുവന്ന
കനകസ്വപ്നത്തിന് ശവദാഹം (എന്റെ നെഞ്ചിലെ)
കണ്ണീരിന് കാട്ടരുവിക്കരയില്‍ അടുക്കിയ
ചന്ദന വിറകിന്റെ ചിതയില്‍
ഏകനായ് ഞാന്‍ ചുമന്നിറക്കി വെച്ചു - എന്റെ
മോഹനസ്വപ്നത്തിന് ശവമഞ്ചം - ശവമഞ്ചം
(എന്റെ നെഞ്ചിലെ)
നീലാകാശത്തില്‍ പാതിരാത്താരകള്‍
നാലഞ്ചു കൈത്തിരി കൊളുത്തി
കറുത്ത ചക്രവാളം വീര്‍പ്പടക്കി - പൊട്ടി-
ക്കരഞ്ഞു രാക്കിളി മാത്രം - രാക്കിളി മാത്രം
(എന്റെ നെഞ്ചിലെ)