രാഗതുന്ദിലനീലനേത്രത്താല്‍
രാജകുമാരീ നീ ബന്ധിച്ചു എന്നെ ബന്ധിച്ചു (രാഗതുന്ദില)
മാരബാണങ്ങള് എയ്തു ഞാനെന്റെ
മാനസചോരനെ ശിക്ഷിച്ചു ഇന്നു ശിക്ഷിച്ചു (രാഗതുന്ദില)
പിന്നെയും ചുണ്ടിണയാലതിന്
പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു
പൂവുപോലത്തെ കൈകളാല്‍ മന്ദം
കൈവിലങ്ങുവെച്ചു - നിനക്കു കൈവിലങ്ങുവെച്ചു
അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില)
താമരതണ്ടൊത്ത നിന്റെ പാണിയില്‍
തടവുപുള്ളിയായി ഞാനിന്ന് തടവുപുള്ളിയായി
പ്രേമശിക്ഷയില് ഭൃംഗത്തെയിന്നു ഞാന്‍
പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു
അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില)