പണ്ടു പണ്ടൊരു സന്യാസി കടത്തുതോണിയിലേറി
പാതിവഴിയില്‍ മഹര്ഷിവര്യനു കണക്കു തെറ്റിപ്പോയി
അയ്യയ്യോ അയ്യയ്യോ കണക്കുതെറ്റിപ്പോയി
അയ്യയ്യോ അയ്യയ്യോ കണക്കുതെറ്റിപ്പോയി (പണ്ടു പണ്ടൊരു)
താലി കണ്ടാല്‍ നെറ്റിചുളിക്കും ബ്രഹ്മചാരി
നേരുചൊല്ലൂ കാമുകനോ കള്ളത്താപസനോ
അയ്യയ്യോ കഷ്ടം കഷ്ടം (താലി കണ്ടാല്‍)
അകന്നു നിന്നാല്‍ സന്യാസം അടുത്തു വന്നാലാവേശം
ആരുമാരും കാണാത്തപ്പോള്‍ കള്ളത്തിരനോട്ടം
കള്ളത്തിരനോട്ടം കള്ളത്തിരനോട്ടം കള്ളത്തിരനോട്ടം (പണ്ടു പണ്ടൊരു)
സ്ത്രീ ചിരിച്ചാല്‍ പിന്മാറുന്നവന് പുരുഷനാണോ
പുരുഷനാണോ പുരുഷനാണോ
പൂ ചിരിച്ചാല്‍ കാണാത്തവന് വണ്ടത്താനാണോ (സ്ത്രീ ചിരിച്ചാല്‍)
തൊടുത്തു വിടും പൂവമ്പില് തരിച്ചു നില്ക്കും ദൈവവും
ബ്രഹ്മചര്യ പൊയ് മുഖമിനി മാറ്റിക്കളയരുതോ
മാറ്റിക്കളയരുതോ മാറ്റിക്കളയരുതോ (പണ്ടു പണ്ടൊരു)