പച്ചനോട്ടുകള്‍...പച്ചനോട്ടുകള്‍...പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
പാപവും പുണ്യവും
ആ വര്ണ്ണജാലത്തിലൊളിക്കുന്നൂ
വെള്ളിനാണയ ധവളിമയില്‍
ബന്ധങ്ങളെത്രയോ തകരുന്നൂ (പച്ചനോട്ടുകള്‍)
തമ്മിലിണങ്ങിക്കഴിയാനാദ്യം
നമ്മള് നാണയമുണ്ടാക്കി
മണ്ണും സ്വര്‍ണ്ണവും പങ്കുവെച്ചു
വര്‍ണ്ണക്കടലാസാല്‍ മുഖം മറച്ചു (തമ്മിലിണങ്ങി)
പിന്നെ.....
കണ്ണീര്‍ക്കടലില്‍ നാം പതിച്ചു
കണ്ണീര്‍ക്കടലില്‍ നാം പതിച്ചു (പച്ചനോട്ടുകള്‍)
മനസ്സില്‍ വനിക വളര്‍ത്തും നോട്ടുകള്‍
മന്ത്രം ചൊല്ലും ദേവതകള്‍
സ്വപ്നസുഖങ്ങള്‍ പകര്‍ന്നു തരും
സ്വര്‍ഗ്ഗം ഭൂമിയില്‍ കൊണ്ടുവരും (മനസ്സില്‍)
പിന്നെ...
സര്‍പ്പഫണം പോല്‍ തിരിഞ്ഞു കൊത്തും
സര്‍പ്പഫണം പോല്‍ തിരിഞ്ഞു കൊത്തും
പച്ചനോട്ടുകള്‍...പച്ചനോട്ടുകള്‍...പച്ചനോട്ടുകള്‍