ആ..
കരകവിയും കിങ്ങിണിയാറിന്‍ തീരത്ത്
കര്ക്കിടകക്കാറ്റലയും നേരത്ത്
കടത്തുതോണിയില്‍ നീവരുന്നതും നോക്കിയിരുന്നു
കൈപിടിച്ചുകൂടെവരാന് കാത്തിരുന്നു (കരകവിയും)
കാലവര്ഷദേവതകള് തിരിച്ചുപോയി
കടമ്പുമരപ്പൂങ്കുലകള്‍ കൊഴിഞ്ഞുപോയി
ഇല്ലിമുളംകാട്ടിലെ വര്ണ്ണമലര്ക്കൂട്ടിലെ
ചെല്ലക്കിളി ഇണക്കിളിയെ പിരിഞ്ഞു പോയി
കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു
നോമ്പുനോറ്റു നേര്‍ച്ചനേര്‍ന്നു നോക്കിയിരുന്നു (കരകവിയും)
വല്ല്യനൊയമ്പീവഴിയേ വന്നുപോയീ
പള്ളിമുറ്റത്തോരണങ്ങള് മാഞ്ഞുപോയീ
മനസ്സുചോദ്യമായില്ല മന്ത്രകോടി കണ്ടില്ല
മനം കവര്‍ന്ന ദേവനെന്തേ വന്നില്ലാ...
മനം കവര്‍ന്ന ദേവനെന്തേ വന്നില്ലാ
കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു
നോമ്പു നോറ്റു നേര്‍ച്ചനേര്‍ന്നു നോക്കിയിരുന്നു
(കരകവിയും)