ആകാശഗംഗയില്‍ ഞാനൊരിക്കല്‍
നീരാടിനില്ക്കും നേരം
കേട്ടൊരു കിന്നരഗാനം..
കേട്ടൊരു കിന്നരഗാനം
നോക്കി ഞാന്‍ കണ്ടൂ ഭവാനെ
ഒരോമനത്താമരത്തോണി
തുഴഞ്ഞുപോകുന്നതായി (ആകാശഗംഗയില്‍)
അങ്ങുമാ ഗാനവും ചക്രവാളത്തില്‍
ലയിക്കുംവരെ ഞാന്‍ നോക്കിനിന്നു
അങ്ങറിഞ്ഞില്ല തിരിഞ്ഞൊന്നുനോക്കിയില്ലെങ്കിലും
സംതൃപ്തയായീ ഞാന്‍
വീണ്ടും യുഗങ്ങള്‍ കഴിഞ്ഞു
എന്തിനോ ഞാന്‍ കാത്തിരുന്നു
ഏതോ ഗ്രഹത്തില്‍ ചരിക്കും
അവിടത്തെ നിഴല്‍ വീണ്ടും സൌരയൂഥം കടന്നകലേയ്ക്കു
പോകുന്നതായ് കണ്ടു പോകുന്നതായ് കണ്ടു (ആകാശഗംഗയില്‍)
കോടിപ്രകാശവര്‍ഷം ദൂരെ നിന്നു ഞാന്‍ നോക്കി
കോടാനുകോടി പ്രപഞ്ചങ്ങള്‍ കണ്ടു എന്നല്ലാ
ഞാനുമങ്ങും പ്രപഞ്ചങ്ങളും
എല്ലാമൊരേകാന്തബിന്ദുവായ് തീര്‍ന്നു
ഏകാന്തബിന്ദുവായ് തീര്‍ന്നൂ