മൂളിയലങ്കാരീ മൂളിയലങ്കാരീ
മുറത്തിൽക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ
കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ
കണ്ണു കൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം
മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ
മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ
ആ മൂക്കുത്തി കൊടുത്തിട്ടല്ലേല്ലിത്താലി വാങ്ങിയത്
അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ
അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത്
ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ
ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത്
ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ..)
മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ
മൂപ്പൻ വണ്ടിയിലെവിടെ പോയെടീ മൂളിയലങ്കാരീ
ആ കൊക്കയല്ലേ നമ്മുടെ തോക്കു സായിപ്പു മേടിച്ചത്
ആ സായിപ്പെവിടെ പോയെടീ മൂളിയലങ്കാരീ
ആ സായിപ്പിനെയല്ലേ നമ്മളു കാണാനിപ്പപ്പോണത്
ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ...)
O....O....