ആ.. ആ..
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
തേരിനകത്തൊരു പവിഴക്കൊടി
പവിഴക്കൊടി - ഒരു പവിഴക്കൊടി
പനിനീര് കുങ്കുമ പൂമ്പൊടി
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
ആര്യങ്കാവിലെ അല്ലിപ്പൂവിന്
വാരിപ്പൂശാനല്ലോ - കവിളില്‍
വാരിപ്പൂശാനല്ലോ
പീരുമേട്ടിലെ പച്ചിലക്കുന്നിനു
പൊട്ടുതൊടാനല്ലോ - പൂമ്പൊടി
പൊട്ടുതൊടാനല്ലോ
കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍
മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞു തരാം ഞാന്‍
കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍
മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞു തരാം ഞാന്‍
ആഹഹാ.. ആഹഹാ,, ആഹാ..
സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി
ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന്
വാരിത്തൂകാനല്ലോ- വഴിയില്‍
വാരിത്തൂകാനല്ലോ
വീണ മീട്ടണ മീനച്ചലാറിന്
വിരലിലിടാനല്ലോ - പൂമ്പൊടി
വിരലിലിടാനല്ലോ
അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍
മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍
അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍
മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍
(സൂര്യന്റെ)