കടുവാ കള്ള ബടുവാ കടന്നുപോ കാട്ടീന്നുപോ
കണ്ടാൽ അടിച്ചു നിന്റെ അണപ്പല്ല് ഞനെടുക്കും
(കടുവാ....)
പഞ്ചറച്ചായാ അച്ചായാ അച്ചായാ
പറഞ്ഞതിത്തിരി കൂടിപ്പോയി
ങ്ഹ കൂടിപ്പോയി
പഞ്ചറച്ചായാ അച്ചായാ അച്ചായാ
പറഞ്ഞതിത്തിരി കൂടിപ്പോയി
കാട്ടിലെ കടുവയച്ചൻ കേട്ടാൽ ഈ
വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും
കാട്ടിലുള്ള കടുവയെക്കാൾ കേമിയൊരുത്തി എന്റെ
വീട്ടിലുണ്ട് വിശറി വച്ച പെമ്പിറന്നോത്തി
അവളുപോലും എനിക്കു പുല്ലാ പിന്നല്ലേ കടുവാ
ഹാ ഹ ഹാ
(കടുവാ...)
പഞ്ചറച്ചായാ അച്ചായാ അച്ചായാ
ആ വലിച്ചതിത്തിരി കൂടിപ്പോയി
(പഞ്ചറച്ചായാ....)
ആ അതില്ല ചുമ്മാതിരി
വീട്ടിലെ പെമ്പിള അറിഞ്ഞാൽ
ആ വിരിയെല്ലു നട്ടും ബോൾട്ടുമഴിച്ചുമാറ്റും
വാരിയെല്ലു പണ്ടുപണ്ടവളൂരിയെടുത്തു
ഞാൻ വാഴവെച്ചു വളഞ്ഞുകുത്തി നിന്നുകൊടുത്തു
അവളുപോലും എനിക്കു പുല്ല് ഇപ്പൊ തീരെ പുല്ല്
ഹ ഹ ഹ
(കടുവാ....)