അമ്മതന്‍ കണ്ണിനമൃതം -പോയ
ജന്മത്തു ചെയ്ത സുകൃതം
അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ
തങ്കക്കുടമായ് പിറന്നു
താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും
താമരപ്പൂവിതള്‍ പോലെ
പൊന്നിന് ചിലമ്പിട്ട കാല്കള് - രണ്ടു
ചെമ്പകപ്പൂവുകള്‍ പോലെ
വാക്കുകളില്ലാത്ത വായില്‍ നിന്നും
വാസനത്തേന്‍ നീരൊഴുകും
കാല് വിരലുണ്ണുന്ന നേരം -കവിള്
പൂവില്‍ മഴവില്ലുതിരും
പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം
പിച്ചകവല്ലിപടര്‍ത്തും
വാടാത്ത സ്വപ്നവസന്തം - എന്റെ
പ്രാണനില്‍ പൂത്തസുഗന്ധം