Valampiri sankhil theerthavumaayi
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ
കൂവളത്തറയിലിരുന്നൂ....
(കുളികഴിഞ്ഞീറനും........)
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
കുറുമ്പ് പറഞ്ഞു കുരുവി....
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....
കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ
കുറുമൊഴിമുല്ലക്കടവില്‍
(കുരുത്തോലത്തോരണം.....)
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒരു കൊച്ചു പൂവാലനണ്ണാനും...
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....