Title (Indic)സന്ധ്യയ്ക്കെന്തിനു സിന്ദൂരം WorkMaya Year1972 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Jayachandran Writer Sreekumaran Thampi LyricsMalayalamസന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം (സന്ധ്യയ്ക്കെന്തിനു) മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ ....(മായികമാകും) തങ്കമേ... തങ്കമേ നിന് മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ (സന്ധ്യയ്ക്കെന്തിനു) ഭൂമിയില്‍ സ്വര്ഗത്തിന് ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം ......(ഭൂമിയില്‍) എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ നിന് ഭാവഗന്ധം (സന്ധ്യയ്ക്കെന്തിനു) Englishsandhyaykkĕndinu sindūraṁ sandrigaykkĕndinu vaiḍhūryaṁ kāṭṭāṟinĕndinu pādasaraṁ ĕn kaṇmaṇikkĕndinābharaṇaṁ (sandhyaykkĕndinu) māyigamāguṁ mandasmidattinṟĕ māṭraṟiyunnavaruṇḍo ....(māyigamāguṁ) taṅgame... taṅgame nin meni kaṇḍāl kŏdikkātta taṅgavuṁ vairavumuṇḍo (sandhyaykkĕndinu) bhūmiyil svargattin sitraṁ varaykkunnu kāmuganāya vasandaṁ ......(bhūmiyil) ĕnnĕ kāvyagandharvvanākkunnu sundarī nin bhāvagandhaṁ (sandhyaykkĕndinu)