poomalavittodiyirangiya pullippidamanekkando
പൂമലവിട്ടോടിയിറങ്ങിയ പുള്ളിപ്പിടമാനെക്കണ്ടോ?
ഞാന്‍ കണ്ടു ഞാന്‍ കണ്ടു ഞാനും കണ്ടല്ലോ
വില്ലുകുലയ്ക്കുക ഞാണുവലിക്കുക മാനേപ്പിടികൂടാന്
നീട്ടുക കുന്തം ചാട്ടുക കുന്തം മാനിനു കണ്ടീടാന്‍
ചന്തമെഴുന്നൊരു ചുരുള്‍മുടിയുണ്ടേ ചമരിപ്പിടമാനല്ലോ
കള്ളച്ചിരിയും നോട്ടവുമുണ്ടേ കള്ളിപ്പിടമാനാണല്ലോ
കണ്ണുകളാല്‍ വലയെറിയും കയ്യുകളാല്‍ കെണിവെയ്ക്കേണം
ഞാന്‍ പോരാം ഞാന്‍ പോരാം ഞാനും പോരാമേ
എനിക്കുനിന്നെപ്പിടിച്ചുവല്ലോ എണ്ണമൈലിപ്പെണ്ണല്ലേ
കിഴക്കുചന്ദിരനുദിക്കും നേരം തുണയ്ക്കുപോരണം നീ
ഒരുകുടുക്കപ്പൊന്നു വേണം ഒരുകുടത്തില്‍ തിനയും വേണം
ഒരുകൊച്ചുമാടം വേണം തൂങ്കിക്കൂടീടാന്
പൊന്നുതരാം മിന്നുതരാം മാടത്തില്‍ മഞ്ചതരാം
മഞ്ചയില്‍ ഞാന്‍ മലര്വിരിക്കാം
തുണയ്ക്കുപോരണം നീ
മഞ്ചാടി മാലവേണം കുന്നിക്കുരു കണക്കുവേണം
മൈലാഞ്ചിച്ചാറുവേണം തുണയ്ക്കുകൂടീടാന്
കാതിലോല കല്ലോല കൈതപ്പൂവല് പൂശുമാല
കറുത്തപെണ്ണേ കറുത്തപെണ്ണേ നിനക്കു വേണ്ടിത്തന്നീടാം
പീലിത്തിരുമുടി കെട്ടേണം പിടമാനിറച്ചി വെക്കേണം
കൊട്ടും വേണം മുട്ടും വേണം കൊമ്പും കുഴലും കൂട്ടേണം