ആ മലര്ക്കാവില് രാവില്‍ പൂത്തനിലാവില്‍
ഞാനണയും സഖി എന്‍ ജീവനേകും
നിലാവും നിഴലും പുല്കും മുല്ലക്കുടിലില്‍
പൂവുകളാലൊരു ശയ്യവിരിക്കും
കാല്‍ത്തളകള്‍ ....... താളമിടും
കൈവളകള്‍ ....... പാടും
ം പിന്നെ?
കാല്‍ത്തളകള്‍ താളമിടും കൈവളകള്‍ പാടും
നാദമാപ്പൂങ്കാവിനെ ചെന്നുണര്ത്തില്ലേ?
ആമലര്‍ക്കാവില്‍ .......
നാണിച്ചു കാറ്റില്ച്ചായും പാതിരാപ്പൂവിന്‍
ഓഹോ അങ്ങനെയോ?
നാണിച്ചുകാറ്റില്ച്ചായും പാതിരാപ്പൂവിന്‍
ചാപലമീശനേ അറിയുകയില്ലാ
വെള്ളാമ്പല്‍ വിരിയുമ്പോള്‍ രാവിന്റെ റാണി
ഞാന്‍ വരുമാവഴി നീയറിയാതെ
താരങ്ങള്‍ മയങ്ങുമ്പോള്‍ ഏകാന്തരാവില്‍
താരണിനെയ്യലില് ഞാന്‍ കാത്തിരിക്കും
ആമലര്‍ക്കാവില്‍ രാവില്‍