കണ്ണിന്കരളുമായിത്തന്നേ
കാണണമെല്ലാരുമെന്നെ - എന്നെ
പൂവിളംമെയു് പൂവമ്പന്നൊരു
താരമാവില്ലേ പൂത്താലമാവില്ലേ
(കണ്ണിന് )
കുങ്കുമപ്പൊട്ടിട്ടു നീലക്കണ്കളില്
മയ്യണിഞ്ഞൊത്തിരിപ്പൂവും ചൂടി
ഈ വഴിവക്കില്‍ ഞാന്‍ നിന്നാലാരുടെ
കണ്ണു കൊതിക്കില്ല ആരുടെ കണ്ണു കൊതിക്കില്ല
(കണ്ണിന് )
കള്ളപ്പുഞ്ചിരി തുള്ളിത്തുളുമ്പും
ചെല്ലച്ചെഞ്ചൊടി മിണ്ടിയില്ലെങ്കില്‍
കിലുകിലുങ്ങനെ കിഴഞ്ഞും കൈവള
യെല്ലാം പറയുമല്ലോ വേണ്ടതെല്ലാം പറയുമല്ലോ
(കണ്ണിന് )
പൂത്തകിനാവിന്റെ മേലേച്ചില്ലയില്‍
പൊന്നഴകാലൊരു കൂടും കെട്ടി
എന്കരള്പ്പൈങ്കിളി പാടും പാട്ടുകള്‍
മുന്തിരി നീരല്ലോ പാരിനു മുന്തിരിനീരല്ലോ
(കണ്ണിന് )