ആരിരോ ആരിരോ ആരിരോ ആരിരോ
ആരിരോ ആരിരോ ആരിരോ രാരിരോ
മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു തൊട്ടില് കെട്ടി
കണ്പീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു തൊട്ടില്‍കെട്ടി, ഞാനെന്‍
കണ്മണിക്കുഞ്ഞിനു തൊട്ടില്‍കെട്ടി
ഉള്ളിലെ ഉത്സവത്തേരു നീയല്ലയൊ
ഉണ്ണീ നീയെന്‍ കിനാവല്ലയൊ (2)
കാത്തു വിടര്‍ന്നൊരു കണിമലരല്ലയൊ
കള്ളനെപ്പോലെ കടന്നു വന്നു
ആരിരോ ആരിരോ ആരിരോ ആരിരോ
ഉമ്മതരാം നിന്റെ ചെഞ്ചോരി വായ്ച്ചുണ്ടില്
അമ്മിഞ്ഞപ്പാലും പകര്‍ന്നു തരാം (2)
മാറോടു ചേര്‍ത്തു ഞാന്‍ നിന്നെക്കിടത്താമെന്
വര്ണ്ണനിലാവെ ഉറങ്ങുറങ്ങ്
ആരിരോ ആരിരോ ആരിരോ ആരിരോ (മഴവില്ലു കൊണ്ടോ)