Title (Indic)ആയിരം കുന്നുകള്ക്കപ്പുറത്തു WorkRahasyam Year1969 LanguageMalayalam Credits Role Artist Music BA Chidambaranath Performer S Janaki Writer Sreekumaran Thampi LyricsMalayalamആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത- ഗോപുരമുണ്ടെന്നു കേട്ടിരുന്നു ഗോപുരവാതിലിൽ വീണയുമായൊരു ഗായകനുണ്ടെന്നു കേട്ടിരുന്നു (ആയിരം...) ഗായകൻ പാടുന്ന ഗാനത്തിലീരേഴു- ലോകങ്ങൾ വീണു മയങ്ങുമല്ലോ ആ ശബ്ദധാരയിലെന്നുമനശ്വര പ്രേമസൗന്ദര്യം തുളുമ്പുമല്ലോ (ആയിരം..) സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ- സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ കണ്ണിലും കരളിലും കൊള്ളുകില്ലേ (ആയിരം..) Englishāyiraṁ kunnugaḽkkappuṟattajñāda- goburamuṇḍĕnnu keṭṭirunnu goburavādilil vīṇayumāyŏru gāyaganuṇḍĕnnu keṭṭirunnu (āyiraṁ...) gāyagan pāḍunna gānattilīreḻu- logaṅṅaḽ vīṇu mayaṅṅumallo ā śabdadhārayilĕnnumanaśvara premasaundaryaṁ tuḽumbumallo (āyiraṁ..) svapnattilĕnnuṁ ñān kaṇḍu kŏdikkumā- svarggamĕn munnil tĕḽiyugille kalyāṇarūbanṟĕ kaṇmunattallĕnṟĕ kaṇṇiluṁ karaḽiluṁ kŏḽḽugille (āyiraṁ..)