Title (Indic)തൊട്ടാല്‍ വീഴുന്ന പ്രായം WorkRahasyam Year1969 LanguageMalayalam Credits Role Artist Music BA Chidambaranath Performer Kamukara Purushothaman Writer Sreekumaran Thampi LyricsMalayalamതൊട്ടാൽ വീഴുന്ന പ്രായം പെണ്ണിനു കെട്ടാൻ പറ്റിയ പ്രായം കെട്ടിപ്പുണരാനോടി വരുമ്പോൾ കെട്ടഴിച്ചോടാൻ മോഹം പെണ്ണിനു വിട്ടു പിരിയാൻ മോഹം (തൊട്ടാൽ..) വേടനല്ല ഞാൻ വേളി കഴിക്കാൻ ദാഹിച്ചെത്തിയ പാവം പ്രണയം പൂവിടും പ്രായത്തിലെന്തിനു പെൺ പുലിയാണെന്ന ഭാവം (തൊട്ടാൽ..) കാലു തെറ്റിയാൽ സാരമില്ല നിൻ കരളു തെറ്റാതെ നോക്കൂ കലി കയറിയ സുന്ദരീ ഞാനെന്റെ ഹൃദയം താലിയായ് നൽകാം (തൊട്ടാൽ ) Englishtŏṭṭāl vīḻunna prāyaṁ pĕṇṇinu kĕṭṭān paṭriya prāyaṁ kĕṭṭippuṇarānoḍi varumboḽ kĕṭṭaḻiccoḍān mohaṁ pĕṇṇinu viṭṭu piriyān mohaṁ (tŏṭṭāl..) veḍanalla ñān veḽi kaḻikkān dāhiccĕttiya pāvaṁ praṇayaṁ pūviḍuṁ prāyattilĕndinu pĕṇ puliyāṇĕnna bhāvaṁ (tŏṭṭāl..) kālu tĕṭriyāl sāramilla nin karaḽu tĕṭrādĕ nokkū kali kayaṟiya sundarī ñānĕnṟĕ hṛdayaṁ tāliyāy nalgāṁ (tŏṭṭāl )