ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ നിന്റെ
കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ
കണ്ണാലേ കൊല്ലല്ലേ വന്നേ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ
തേനല്ലേ ഇന്നു
കരടിവേഷം മാറ്റി വെച്ച മാനല്ലേ
അയ്യയ്യാ അയ്യയ്യാ അയ്യാ
കടമിഴി രണ്ടും കരളിനെകൊണ്ടേ
തലപ്പന്തു വേലകൾ കാട്ടുന്നു ബാലേ
വേണ്ടാത്ത പൊല്ലാപ്പു കണ്ടാൽ വിരുന്നൂട്ടാൻ
അച്ഛൻ അമ്മ അളിയൻ ഓടിക്കൂടും
ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം
ഇന്നു നിൻ മുന്നിൽ പ്രേമഘെരാവോ
അച്ഛന്നൊരച്ചാരം അമ്മയ്ക്കു കൈനേട്ടം
ചേട്ടന്മാർക്ക് സമ്മാനം അനുജന്മാർക്ക് മിട്ടായി
ചേച്ചിമാർക്കും തൃപ്തിയായാൽ പെണ്ണു കെട്ടാം