കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു
കൈകള്‍ അടുക്കുമ്പോള്‍ കാല്കള് അകലുന്നൂ...
കള്ളക്കളിയെന്തിനീ മുല്ലമലരമ്പുമായ്
(കണ്ണുവിളിയ്ക്കുന്നു..)
മദിരോത്സവത്തില്‍ ആടാന്‍ വരുന്നു
പുളകാങ്കുരത്തില് മൂടാന്‍ വരുന്നൂ
കയ്യില്‍ മലരമ്പുമായ് കാമന് വരവായിതാ
എന്റെ കരവല്ലികള്‍ നിന് കഴുത്തില്‍ ചുറ്റിടും
ഹൃദയലീല.. പ്രണയമേള.. ഇന്നിതാ
(കണ്ണുവിളിയ്ക്കുന്നു..)
ലല്ലലലലാലല ലല്ലലലല്ലലാലലല്ല
മതിയെന്നു നിന്റെ മതി ചൊല്ലുവോളം
ഇനിയെന്റെ നൃത്തം മതിയാക്കുകില്ലാ...(മതിയെന്നു..)
തുടിക്കുന്നില്ലേ പിടയ്ക്കുന്നില്ലേ നിന് മാനസം?
മാനമരുതേ മുരളിയെവിടെ ഗായകാ...?
(കണ്ണു വിളിയ്ക്കുന്നു..)