ചാഞ്ചക്കം ചാഞ്ചക്കം
ചന്ദനപ്പാവ കളിപ്പാവ
പാവക്കുഞ്ഞേ പാവക്കുഞ്ഞേ
പഞ്ചാരയുമ്മ -പഞ്ചാരയുമ്മ
പത്തായം പെറും ചക്കി കുത്തും
അമ്മ വെക്കും നമ്മളുണ്ണും
പത്തായം പെറും ചക്കി കുത്തും
അമ്മ വെക്കും നമ്മളുണ്ണും
മുറ്റത്തു പിച്ചപ്പിച്ച നടത്തും
മുതശ്ശിയമ്മ നിന്നുടെ മുത്തശ്ശിയമ്മ (ചാഞ്ചക്കം)
രാത്രിയിലമ്പിളിമാമന്റെ വീട്ടിലെ
രാജകുമാരന്റെ കഥപറയും -
അച്ഛന് കഥ പറയും
ഓമനത്തിങ്കള്‍ക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും
ഓമനത്തിങ്കള്‍ക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും
അമ്മച്ചി താമരത്തൊട്ടിലിലാട്ടും (ചാഞ്ചക്കം)
ചില്ലിട്ടവീട്ടില് ചിരിക്കുന്ന വീട്ടില്‍
ചിത്തിരപൂമരക്കാട്ടില്
ചില്ലിട്ടവീട്ടില് ചിരിക്കുന്ന വീട്ടില്‍
ചിത്തിരപൂമരക്കാട്ടില്
നമ്മളെക്കണ്ടു കൊതിക്കട്ടെ
നക്ഷത്രക്കുഞ്ഞുങ്ങള്‍ - മാനത്തെ
നക്ഷത്രക്കുഞ്ഞുങ്ങള്‍ (ചാഞ്ചക്കം)