ശില്പികളേ...ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം..
(ശില്പികളേ...)
കാമദേവനാണെങ്കില്‍ ഞാന്‍
കണ്മുനയാലമ്പെയ്യും ഞാന്‍
കണ്മുനയാലമ്പെയ്യും...
മാദകമായ വികാരവുമായ് ഞാന്‍
മയൂരനര്‍ത്തനമാടും....
(ശില്പികളേ...)
കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍
ഗോപകുമാരികയാകും...
കാളിന്ദിയില്‍ നീരാടുമ്പോള്‍
കണ്ണാല്‍ മാടി വിളിക്കും..ഒളി-
കണ്ണാല്‍ മാടി വിളിക്കും...
(ശില്പികളേ...)
വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ
വളകള്‍ കിലുങ്ങുമ്പോള്
മഹര്ഷിയാകിലുമീശ്വരനാകിലു -
മുണരുകയില്ലേ മലര്‍മിഴി.....
വിടരുകയില്ലേ.......
(ശില്പികളേ...)