(എസ് ജാനകി) :
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
കൂട്ടിലവള്‍ക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നു
ആരീരോ ആരീരോ
അരയന്നപ്പെണ്മണിയും അവള് പെറ്റ കണ്മണിയും
അന്നൊരമാവാസി രാവില്‍
കാവിലെ കാര്ത്തികയുത്സവ കാലത്ത്
കഥകളി കാണാന്‍ പോയ്
അഞ്ചഴകുള്ളൊരു പെണ്ണിന്റെ വേഷത്തില്‍
പഞ്ചവങ്കാട്ടിലെ നീലി
ആയിരം താമര കണ്‍വല വീശി
ആണ്‍കിളിയെ കൊണ്ടേ പോയ്
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
പഞ്ചവന്‍ കാട്ടില്‍ കരിമ്പനച്ചോട്ടില്‍
പെണ്‍കിളി നിന്നു കരഞ്ഞൂ - പാവം
പെണ്‍കിളി നിന്നു കരഞ്ഞൂ
ഇന്നും കാണാമവളുടെ തോരാത്ത
കണ്ണീരൊഴുക്കിയ കാട്ടരുവി
ആരീരോ ആരീരോ
(പി. ലീല ::)
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
കൂട്ടിലവള്‍ക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നു
ആരീരോ ആരീരോ