ഓ -
വാനമ്പാടീ വാനമ്പാടീ
വന്നേ പോ വന്നേ പോ
ലലല ലലല ലലല ലലല ലാ
ഒഴുകിയൊഴുകിയൊഴുകി ഇങ്ങനെ
പുഴയെവിടെ പോണൂ പുഴയെവിടെ പോണൂ
കടലു തേടി പോണൂ കടലു തേടി പോണൂ
തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു തെന്നലില്‍
തുമ്പിയെവിടെ പോണൂ തുമ്പിയെവിടെ പോണൂ
പൂക്കള്‍ തേടി പോണൂ പൂക്കള്‍ തേടി പോണൂ
പറന്നു പറന്നു പറന്നു പാതിരാക്കിളിയെവിടെ പോണൂ
കിളിയെവിടെ പോണൂ കിളിയെവിടെ പോണൂ
ഇണയെത്തേടി പോണൂ ഇണയെത്തേടി പോണൂ
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി ഇങ്ങനെ
ഓമലെവിടെ പോണൂ ഓമലെവിടെ പോണൂ
കാമുകനെ തേടി കാമുകനെ തേടി
കണ്ണു പൊത്തിയതാര്
കനകമോതിരകൈയാലെന്റെ
കണ്ണു പൊത്തിയതാര്
അങ്ങേ വീട്ടിലെ പെണ്ണ് അങ്ങേ വീട്ടിലെ പെണ്ണ്
നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ
നാണക്കുടുക്ക പോലെ വന്നവളേ
നൃത്തമാടും പെണ്ണേ നിന്റെ
മുത്തുക്കുടങ്ങളിലെന്താണ് മുത്തുക്കുടങ്ങളിലെന്താണ്
മറ്റാരും കാണാത്ത പൊന്മുത്ത്
അരയാലിന് ചോട്ടിലെ അല്ലിമലര്‍ക്കാട്ടിലെ
ആതിരക്കുളിരുമായ് വന്നവളേ
മാല കെട്ടും പെണ്ണേ നിന്റെ
ആലിലക്കുമ്പിളിലെന്താണ്
മറ്റാര്‍ക്കും നല്‍കാത്ത പൂമൊട്ട്