oo.... ahahaa......
ഓ...അഹാഹാ.....
ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ..
മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ?
ഞാനൊന്നു കണ്ടോട്ടേ?
ഇന്നലെരാത്രിയില്‍ ഞാനുറങ്ങിയ
ചന്ദനക്കട്ടിലിന്നരികില്(ഇന്നലെ)
സ്വര്ണ്ണക്കിളിയായ് വന്നൂ നീയൊരു
സിന്ദൂര പുഷ്പം തന്നൂ
വാടിപ്പോയ്... പൂവതു വാടിപ്പോയ്..
(ഇന്ദ്രജാലക്കാരാ...)
എന്റെദിവാസ്വപ്നങ്ങളില് വിരിയുമൊ-
രിന്ദ്രധനുസ്സിന് ചിറകില്‍
സ്വര്ണ്ണത്തംബുരു മീട്ടി നീയൊരു
ശൃംഗാര ഗീതം പാടീ
മറന്നുപോയ് ഞാനതു മറന്നു പോയി
(ഇന്ദ്രജാലക്കാരാ...)
ഉറങ്ങാന്‍ വൈകിയ രാത്രിയിലിന്നെന്റെ
ഉദ്യാനപുഷ്പമിറുക്കുമ്പോള്(ഉറങ്ങാന്‍..)
മനസ്സിന്നുള്ളില്‍ കൊണ്ടുനടക്കാന്‍
മറ്റൊരു സമ്മാനം തരുമോ?
അനുരാഗം അതിന്റെ പേരനുരാഗം
(ഇന്ദ്രജാലക്കാരാ...)