കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല..
വോട്ടില്ലാ... വോട്ടില്ലാ... കടുവാ പെട്ടിക്കോട്ടില്ല..
കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)
പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍
പൊന്നോണം നാടാകെ... (2)
പാലങ്ങള്‍.. വിളക്ക് മരങ്ങള്‍..
പാടങ്ങള്‍ക്ക് കലുങ്കുകള്‍...
പാര്‍ക്കുകള്‍.. റോഡുകള്‍.. തോടുകള്‍..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...
തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
"നാടാകെ അരിയുടെ കുന്നുകളാണ്.."
തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
നികുതി വകുപ്പ് പിരിച്ചു വിടും..
വനം പതിച്ചു കൊടുക്കും.. ആര്‍ക്കും
വനം പതിച്ചു കൊടുക്കും..
തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും (2)
കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..
പണക്കാര്‍ക്ക് മരുഭൂമി..
എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി..
"എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി.."
കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ
സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ
കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)
കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല..
വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല..
കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല.. (2)
കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണിക്കുട്ടി ജോണിക്കുട്ടി
നമ്മുടെ സ്ഥാനാര്‍ഥി ജോണിക്കുട്ടി