അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍ തേടി
പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍ തേടി
ഈവഴിയരികില്‍ വന്നുനില്ക്കുമൊ-
രിടയപെണ്കൊടി ഞാന്‍
ഇടയപെണ്കൊടി ഞാന്‍
അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
തിങ്കള്‍ക്കലയുടെ തേരിറങ്ങിയ തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നത് പൊന്‍കതിരോ പുഞ്ചിരിയോ പൂമിഴിയോ?
പുഞ്ചിരിയോ പൂമിഴിയോ?
അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
ശരപ്പൊളിമുത്തുകള് വാരിത്തൂകിയ
ശരോമിലെ സന്ധ്യകളില്‍
ശരപ്പൊളിമുത്തുകള് വാരിത്തൂകിയ
ശരോണിലെ സന്ധ്യകളില്‍
യരുശലേം കന്യകപോലെ
വിരുന്നുവന്നവളാണു ഞാന്‍
അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ