കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ...
ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ
വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും
കല്ലേം മാലേം വാങ്ങിവാ
മുക്കുന്നീ മാമലയില്‍ മുല്ലവിരിയും മാസത്തില്‍
പൂത്ത പൂമരത്തില്‍ പൂവാലങ്കിളി പാടുന്നു
ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുന്നു
അല്ലിപ്പൂങ്കണ്ണിണയില് അഞ്ജനത്തിന് മയ്യെഴുതി
ആ.....
ആമ്പലുക്കാള് കൂന്തലിതില് കാട്ടുമഞ്ഞള്ച്ചാറുപൂശി
വന്നാട്ടേ കയ്യൊന്നു തന്നാട്ടേ പെണ്ണേ
പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ
തെയ്താ തെയ്താ തെയ്താ.....
തങ്കമലക്കാവിലിന്നു താലപ്പൊല് മേളയെടി
ഓ......
താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ
നിന്നാട്ടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ
കരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ
തെയ്താ തെയ്താ തെയ്താ....