ഹേമന്തചന്ദ്രിക ചിരിച്ചല്ലോ- തന്റെ
താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി
താമസമരുതേ വരുവാന്‍ (ഹേമന്തചന്ദ്രിക)
അടക്കമില്ലാതെ ആശതന്‍ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍
അടക്കമില്ലാതെ ആശതന്‍ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍
എന്നിട്ടും വന്നില്ലാ - എന്‍ ജീവനാഥന്‍
കള്ളന് കാമുകന് എവിടെപ്പോയ് ?
നീ പറയൂ പറയൂ - വെണ്മുകിലേ (ഹേമന്തചന്ദ്രിക)
മധുരയൌവനം വള്ളിക്കുടിലില്‍
മയക്കമില്ലാതെ പൊന്മയില് പോലെ
കാത്തിട്ടും വന്നില്ലാ - കാണാന്‍ വന്നില്ലാ
മണിയറയിന്നും വിജനമല്ലോ
നീ വരുമോ - പുലരിവരുംമുന്പേ ? (ഹേമന്തചന്ദ്രിക)