താരുകള്‍ ചിരിക്കുന്ന താഴ്വരയില് - ഒരു
താന്നിമരത്തിന് തണലിങ്കല്‍
പുഷ്പം തേടി നമ്മള് നടന്നതു
സ്വപ്നം കണ്ടു ഞാന്‍ ഒരു
സ്വപ്നം കണ്ടു ഞാന്‍ (താരുകള്‍)
വാനില്‍ ചിരിക്കുന്ന താരകളെ ഒരു
വാര്‍മഴവില്ലില്‍ കൊരുത്തെന്നും
നിന്നുടെ മുടിയില്‍ ചൂടിച്ചെന്നും
സ്വപ്നം കണ്ടു ഞാന്‍ - ഒരു
സ്വപ്നം കണ്ടു ഞാന്‍ (താരുകള്‍)
കളിയാക്കി തുള്ളുന്ന കടലലയില്‍ ഒരു
കളിവഞ്ചി നമ്മള് ഇറക്കിയെന്നും
കടലിന്നക്കരെ നാം പോയെന്നും
കിനാവു കണ്ടു ഞാന്‍ ഒരു
കിനാവു കണ്ടു ഞാന്‍ (താരുകള്‍)
സുന്ദരഗന്ധര്വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില് ആ.. ആ..
സുന്ദരഗന്ധര്വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില്
നമ്മള് കിടന്നു മയങ്ങിയെന്നും
കിനാവു കണ്ടു ഞാന്‍ ഒരു കിനാവു കണ്ടു ഞാന്‍
ഒരു കിനാവു കണ്ടു ഞാന്‍.