കണ്ണില്‍ നീല കായാമ്പൂ
കവിളില്‍ താമരയല്ലിപ്പൂ
ചുണ്ടില്‍ പുഞ്ചിരി നെഞ്ചില്‍ മുന്തിരി
തുമ്പിയായിരുന്നെങ്കില്‍ - ഞാനൊരു
തുമ്പിയായിരുന്നെങ്കില്‍ (കണ്ണില്‍)
അവനെന്നെയോമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും
അവനെന്നെയോമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും (കണ്ണില്‍)
അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും
അരികില്‍ ഞാന്‍ നാണിച്ചു നില്ക്കും
അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും
അരികില്‍ ഞാന്‍ നാണിച്ചു നില്ക്കും
നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്
നീന്തി നീന്തി ഞാന്‍ പാടും
നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്
നീന്തി നീന്തി ഞാന്‍ പാടും (കണ്ണില്‍)