പൊട്ടിക്കരയിക്കാന്‍ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നു - അന്നൊരു
പട്ടുതൂവാല നീ തന്നു (പൊട്ടിക്കരയിക്കാന്‍)
കണ്ണുനീര്‍തുള്ളിയാല്‍ നിന് പേരു തുന്നിയ
കനകോപഹാരവുമായി - പ്രേമത്തിന്
കനകോപഹാരവുമായി (കണ്ണുനീര്‍തുള്ളിയാല്‍)
ഗായകാ നിന് ഗാന ഗംഗതന്‍ തീരത്തു
കാത്തിരുന്നീടുമെന്‍ മോഹം -ഇന്നും
കാത്തിരുന്നീടുമെന്‍ മോഹം (പൊട്ടിക്കരയിക്കാന്‍)
ആയിരം തങ്കക്കിനാക്കള്‍ പൊതിഞ്ഞൊരീ
അനുരാഗപീതാംബരത്താല് -നീതന്നൊ-
രനുരാഗപീതാംബരത്താല്
കാലത്തിന് ശൂന്യമാം വീഥിയില്‍ നിന്നു ഞാന്‍
കണ്ണുനീരൊപ്പുകയല്ലോ - ഇന്നെന്‍
കണ്ണുനീരൊപ്പുകയല്ലോ (പൊട്ടിക്കരയിക്കാന്‍)