പൂക്കള്‍ നല്ല പൂക്കള്‍
കടലാസു പൂക്കള്‍
വെയിലത്തു വാടാത്ത
വെള്ളിയലുക്കിട്ട
വര്‍ണ്ണക്കടലാസു പൂക്കള്‍ (പൂക്കള്‍)
പൂ വേണോ പൂവ്
തങ്കക്കുടങ്ങള്ക്കു തുള്ളാട്ടം തുള്ളാന്‍
താമരപ്പൂ താഴമ്പൂ
കാമുകനന്തിക്കു സമ്മാനം നല്കാന്
കിങ്ങിണിപ്പൂ -മുല്ലപ്പൂ (പൂക്കള്‍)
പൂ വേണോ മുല്ലപ്പൂ
മടിയിലിറുത്താലും
മണ്ണിലിറുത്താലും
മങ്ങിമയങ്ങാത്ത പൂക്കള്‍
മുടിയിലും വെയ്ക്കാം മുറിയിലും വെയ്ക്കാം
മുറ്റത്തു പൂക്കളമുണ്ടാക്കാം (പൂക്കള്‍)
പൂ വേണോ റോസാപ്പൂ
പുത്തന്‍ മണവാട്ടിപ്പെണ്ണിനു ചൂടാന്‍
പിച്ചകപ്പൂ മല്ലിപ്പൂ
പുത്തന്‍ ചെറുക്കനു തൊപ്പിയില്‍ തിരുകാന്‍
ഇത്തിരിപ്പൂ റോസാപ്പൂ (പൂക്കള്‍)
പൂ വേണോ പൂവ്