Alinte kombathu chelakkalla Krishna
ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കണ്ണാ
ഓടക്കുഴൽക്കാരാ ആട തായോ
കാണാതെ കാറ്റത്തു ചേല പറന്നെങ്കിൽ
ഞാനെന്തു വേണമെൻ ഗോപിമാരെ
കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ട
കൊണ്ടൽ വർണ്ണാ കൃഷ്ണാ ചേല തായോ
കുന്നോളം പോരുന്ന വെണ്ണ തരാം നിന്റെ
കുഞ്ഞി ക്കൈ രണ്ടിലും ആട തായോ
വെണ്ണമാത്രം തിന്നു ദാഹം വളർത്തുവാൻ
എന്നെക്കൊണ്ടാവില്ല ഗോപിമാരെ
ഗോകുലം തന്നിലെ പൈക്ക്ക്കൾ തൻ പാലെല്ലാം
ഗോപാലാ നൽകീടാം ചേല തായോ
പൊന്നു കൊണ്ടുള്ളൊരു പുല്ലാം കുഴൽ തരാം
പൊന്നുണ്ണി കണ്ണാ നീ ആട തായോ
പുണ്യ കാളിന്ദിയിൽ ആടകളില്ലാതെ
പെണ്ണുങ്ങളെന്തിനായ് ചെന്നിറങ്ങീ
വന്നെന്റെ ചാരത്തു കൈകൂപ്പി നിൽക്കുകിൽ
സുന്ദരി മാരെ ഞാൻ ആട നൽകാം
സുന്ദരി മാരെ ഞാൻ ആട നൽകാം.