കാട്ടിലേയ്ക്കച്യുതാ നിന്റെകൂടെ
കൂട്ടിനായ്പോരട്ടേ കൊച്ചുരാധാ?
താമരത്താരൊത്ത കാലില്കൊള്ളും
കാരയും കള്ളിയും കാട്ടുമുള്ളും
കാട്ടിലേയ്ക്കച്യുതാ........
കൂടുവെടിഞ്ഞ കിളികളിപ്പോള്
പാടിപ്പറക്കുകയായിരിയ്ക്കും
വാടാവനമുല്ലപ്പൂക്കളാലേ
കാടായകാടൊക്കെ പൂത്തിരിയ്ക്കും
കാട്ടിലേയ്ക്കച്യുതാ......
സുന്ദരിപ്പെണ്ണിനു മാലകോര്‍ക്കാന്‍
വൃന്ദാവനത്തിലെ പൂവുണ്ടല്ലോ
അന്പെഴും പാട്ടുകള്‍ പാടിത്തരാന്‍
അമ്പാടിവീട്ടിലെ തത്തപോരും
പുല്ലാംകുഴലൂതി എന്റെകൂടെ
കല്യാണരൂപനാം കണ്ണന് വന്നാല്‍
കാടും മലയുമെനിയ്ക്കു പോരും
കണ്ണാ..
വീടും കുടിലുമെനിയ്ക്കുവേണ്ടാ
കാടും മലയുമെനിയ്ക്കു പോരും
വീടും കുടിലുമെനിയ്ക്കുവേണ്ടാ
കാട്ടിലേയ്ക്കച്യുതാ......