kando kando kannane ningal
കണ്ടോ കണ്ടൊ കണ്ണനെ നിങ്ങള്‍
കാടേ കുയിലേ പൂമരമേ
നേരമായി നേരമായി
കാലിമേയ്ക്കാന് പോകുവാന്‍
തൈരോ തൈര് പാലോ പാല്
കയ്യില്‍ ചോരാത്ത കട്ടിയുള്ള തൈരൊ തൈര്
കുടിച്ചാല്‍ തീരാത്ത മധുരമുള്ള പാലോ പാല്
അകിടു തോരാത്ത പശുവിന്റെ പാലോ പാല്
തൈരോ തൈര് പാലോ പാല്
കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു
കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു
തൈരുതരാമോ അല്‍പ്പം പാലുതരാമൊ
അമ്മാ തൈരു തരാമോ
കാലിമേയ്ക്കും പിള്ളാര്ക്കൊന്നും പാലുതരില്ല ഞങ്ങള്‍
കളിയാക്കും കുട്ടികള്‍ക്കു തൈരുതരില്ല
തൈരുതരില്ല കണ്ണാ പാലുതരില്ല ഞങ്ങള്‍
തൈരുതരില്ല
തൈരോ തൈര് പാലോ പാല്
ആഹാ... ആഹാ
ഒന്നാംതരം തൈരൊന്നാംതരം
ഒന്നാംതരം പാലൊന്നാംതരം
ഓടണ്ടാ കണ്ണാ ഓടേണ്ട
കാടത്തം കാട്ടി നീ ഓടണ്ട
വീട്ടിലിരിയ്ക്കും നിന്നമ്മയെ കാണട്ടെ
കാട്ടിത്തരാം കണ്ണാ കാട്ടിത്തരാം