ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്ക്കും പ്രിയമനോരജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്ക്കുന്ന
ഹേമന്ദരാത്രിതന് മുഗ്ധസൌന്ദര്യമേ
ഓടക്കുഴലിന് സ്വരാമൃതമോ കയ്യില്‍
ഒമര്‍ഖയ്യാമിന്റെ മുന്തിരിപ്പാത്രമോ
ഷെല്ലിരചിച്ചോരനശ്വര കാവ്യമോ
ചൊല്ലുകെന്‍ സങ്കല്പ്പ കാമുകമന്ത്രമോ?
ഉദ്യാനപുഷ്പകിരീടങ്ങള്‍ ചൂടുമീ
വിദ്യാധരസ്ത്രീകള്‍ പാടുമീ രാത്രിയില്‍
പാട്ടുകള്‍ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാവചൈതന്യം വിടര്ത്തുമീ രാത്രിയില്‍
വ്രീളാവിവശയായ് അന്ത:പുരത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ
നിന് കാല്‍നഖേന്ദു മരീചികള്‍ ഏകയായ്
പിന് തുടരുന്നു ഞാന്‍ ദിവ്യാനുരാഗമേ
മാര്‍ബിളും മാഹേന്ദ്രനീല രത്നങ്ങളും
മാമക സ്വപ്ന മയൂഖ ശതങ്ങളും
വാരിപ്പതിച്ച നിന് സ്വര്ഗ്ഗഹര്മ്യത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ
വാതില്‍ തുറക്കൂ.... തുറക്കൂ നീ......
പ്രേമമേ.....
ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്ക്കും പ്രിയമനോരജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്ക്കുന്ന
ഹേമന്ദരാത്രിതന് മുഗ്ധസൌന്ദര്യമേ