ശ്രീദേവിയായ് ഒരുങ്ങി നീ വരൂ
ശ്രീശൈലനന്ദിനിയായി...
ചൊടികളില്‍ ശ്രാവണപ്പൂവുകള് ചൂടി
ശ്രീലകവാതില്‍ തുറന്നു വരൂ
ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
പള്ളിയറ മേഞ്ഞുതരാം പത്മരാഗമാല തരാം
ചെഞ്ചൊടിപ്പൂക്കളില് ഉമ്മ തരാം
പച്ചിലക്കൂടു കൂട്ടി കൂട്ടിലൂഞ്ഞാലു കെട്ടാന്‍
വാ കുരുവീ... വരു കുരുവീ...
ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
(ശ്രീദേവിയായ്)
പൊന്നേലസ്സണിഞ്ഞ് പവിഴക്കൊലുസ്സണിഞ്ഞ്
ആലിലയരഞ്ഞാണനൂലണിഞ്ഞ് (പൊന്നേലസ്സ്)
കുടമുല്ലപ്പന്തലിലെത്തി പന്തലിലന്തിയുറങ്ങാന്
വാ കുരുവീ... വരു കുരുവീ...
ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
(ശ്രീദേവിയായ്)