You are here

Endinaanee kallanaanam

Title (Indic)
എന്തിനാണീ കള്ളനാണം
Work
Year
Language
Credits
Role Artist
Music AT Ummer
Performer Leena Padmanabhan
Kannur Salim
Writer Balu Kiriyath

Lyrics

Malayalam

എന്തിനാണീ കള്ളനാണം
പൊന്നുമോളേ ചെല്ലുവേഗ്ഗം
ഹസീനാ ഹസീനാ ഹസീന ഹസീനാ
ജന്നത്തില്‍ വിടര്‍ന്നപോലെ
അല്ലിയാമ്പല്‍ പൂത്തപോലെ
ഹസീനാ ഹസീനാ ഹസീന ഹസീനാ

എന്തിനാണീ കള്ളവേല
പൊന്നുമോനേ ചെല്ലുവേഗം
റഹീമേ റഹീമേ റഹീമേ റഹീമെ
കസവുതട്ടം ഇട്ടുമൂടിറ്റ
കരിമ്പിന്‍ തുണ്ട് സ്വന്തമായി
റഹീമേ റഹീമേ റഹീമെ റഹീമേ

മാനത്തുനിന്നൊരു മുത്തുപോലെ
പൂമണിമാരനു മധുരം പോലെ
പൊന്നിട്ട പെണ്ണുവരുന്നുണ്ടേ
ഇടനെഞ്ചു പടപറ തുടിക്കണൊണ്ടേ
പുറപ്പെടു പുറപ്പെടു നേരമായ്
ഹസീനാ ഹസീനാ ഹസീന ഹസീനാ

പുതുമാരനിവനിന്നവളെയിക്കിളിയാക്കും
മണിമണിപോലൊരു ചിരിയും വിടരും
ചുണ്ടില്‍ മുന്തിരി പൂക്കണൊണ്ടേ
പുതുക്കപ്പൂന്തേനിതാ നിറയണുണ്ടോ
പുറപ്പെടു പുറപ്പെടു നേരമായി
റഹീമേ റഹീമേ റഹീമെ റഹീമെ
എന്തിനാണീ..........

ഖല്‍ബില്‍ മുഹബ്ബത്തുമായ് വരണൊണ്ടേ
മണവാളന്‍ മണിയറേല്‍ കേറണൊണ്ടേ
കസവിന്റെ തട്ടം മാറ്റി
കവിളത്തു മുത്തം നല്‍കി
അവളെ മയക്കിയെടുത്തേരെ

മാന്മിഴി മണവാട്ടി വരണൊണ്ടേ
പിടമയില്‍ മണിയറേല്‍ കേറണൊണ്ടേ
അകത്തേക്കു കയറി നീ
കിളിവാതിലടച്ചിട്ട്
അവനെ കറക്കിയെടുത്തേരെ പിന്നെ
നിങ്ങള്‍ മനം പോലെ രസിച്ചേരെ

തനന്നന താനിന്നാനാ

English

ĕndināṇī kaḽḽanāṇaṁ
pŏnnumoḽe sĕlluveggaṁ
hasīnā hasīnā hasīna hasīnā
jannattil viḍarnnabolĕ
alliyāmbal pūttabolĕ
hasīnā hasīnā hasīna hasīnā

ĕndināṇī kaḽḽavela
pŏnnumone sĕlluvegaṁ
ṟahīme ṟahīme ṟahīme ṟahīmĕ
kasavudaṭṭaṁ iṭṭumūḍiṭra
karimbin duṇḍ svandamāyi
ṟahīme ṟahīme ṟahīmĕ ṟahīme

mānattuninnŏru muttubolĕ
pūmaṇimāranu madhuraṁ polĕ
pŏnniṭṭa pĕṇṇuvarunnuṇḍe
iḍanĕñju paḍabaṟa tuḍikkaṇŏṇḍe
puṟappĕḍu puṟappĕḍu neramāy
hasīnā hasīnā hasīna hasīnā

pudumāranivaninnavaḽĕyikkiḽiyākkuṁ
maṇimaṇibolŏru siriyuṁ viḍaruṁ
suṇḍil mundiri pūkkaṇŏṇḍe
pudukkappūndenidā niṟayaṇuṇḍo
puṟappĕḍu puṟappĕḍu neramāyi
ṟahīme ṟahīme ṟahīmĕ ṟahīmĕ
ĕndināṇī..........

khalbil muhabbattumāy varaṇŏṇḍe
maṇavāḽan maṇiyaṟel keṟaṇŏṇḍe
kasavinṟĕ taṭṭaṁ māṭri
kaviḽattu muttaṁ nalgi
avaḽĕ mayakkiyĕḍutterĕ

mānmiḻi maṇavāṭṭi varaṇŏṇḍe
piḍamayil maṇiyaṟel keṟaṇŏṇḍe
agattekku kayaṟi nī
kiḽivādilaḍacciṭṭ
avanĕ kaṟakkiyĕḍutterĕ pinnĕ
niṅṅaḽ manaṁ polĕ rasiccerĕ

tanannana tāninnānā

Lyrics search