സുന്ദരിക്കുന്നിലെ നന്ദനത്തിൽ
ചന്ദനച്ചന്തിരൻ മെല്ലെയെത്തി...(2)
വിണ്ണിലെ ചന്തമോ കണ്ടൊരുത്തി
അമ്പിളിച്ചെക്കനെ കണ്ണിറുക്കി
ദൂരത്തെ മാനത്തു് മുത്തിൻ മിനുക്കമിതെന്താണു്
മാളോരേ...മാളോരേ...ചെക്കന്റെ പേരാണേ...
താഴത്തെ തീരത്തു് പൂരത്തിളക്കമിതെന്താണു്
വിണ്ണോരേ...വിണ്ണോരേ...പെണ്ണിന്റെ വീടാണേ...
താരം തൊങ്ങൽ തുന്നുന്നേ
തീരം പൊന്നിൽ മുങ്ങുന്നേ...
മൗനം താളം തുള്ളുന്നേ...
താനേ ഓളം നെയ്യുന്നേ...
(സുന്ദരിക്കുന്നിലെ.....)
ചെറുമണി ചിഞ്ചിലം കൊട്ടി
ചിരിമണി ചുണ്ടിലും കെട്ടി
മഞ്ചാടിക്കൊമ്പേലിന്നൊരു
കല്യാണിക്കിളി ചൊല്ലുന്നേ...
(ചെറുമണി...)
നാടോടി മേഘങ്ങൾ മായുന്നേ...മായുന്നേ...
ഇന്നാണേ മാരന്റെ കല്യാണരാവു്...(2)
ഓ...പൊന്നോണമായില്ലേ വെള്ളാമ്പലേ...
താരം തൊങ്ങൽ തുന്നുന്നേ
തീരം പൊന്നിൽ മുങ്ങുന്നേ...
മൗനം താളം തുള്ളുന്നേ...
താനേ ഓളം നെയ്യുന്നേ...
(സുന്ദരിക്കുന്നിലെ.....)
കിഴക്കൊരു ചെങ്കുടം പൊട്ടി
കൊതിക്കുരു നെഞ്ചിലും പൊട്ടി
ചെഞ്ചോരക്കണ്ണാടുന്നൊരു
തമ്പ്രാനീ വഴി പോയെന്നേ..
(കിഴക്കൊരു....)
പഞ്ചാര വാക്കൊന്നു മിണ്ടാനോ വയ്യാതെ
ചെമ്മാനപ്പാമേലേ ചായുന്നു മെല്ലെ...(2)
ഓ കണ്ണീരു തോരുന്നോ ചെന്താമരേ....
താരം തൊങ്ങൽ തുന്നുന്നേ
തീരം പൊന്നിൽ മുങ്ങുന്നേ...
മൗനം താളം തുള്ളുന്നേ...
താനേ ഓളം നെയ്യുന്നേ...
(സുന്ദരിക്കുന്നിലെ.....)