ഏയ് കുറുമ്പിപ്പെണ്ണേ...എൻ സഖിയേ...
എന്റെ സഖിയേ കുറുമ്പിപ്പെണ്ണേ...
എന്നോടിഷ്ടം പറയൂല്ലേ നീ..(2)
ഒന്നു ചുമ്മാ ചുമ്മാ നീ
ഒളി കണ്ണാൽ നോക്കുമ്പോൾ
ഇന്നു മെല്ലെ മെല്ലെ ഞാൻ
നിന്നോടിഷ്ടം ചൊല്ലൂല്ലോ
എൻ കരളിനുള്ളിലു് വള കിലുങ്ങണു്
കനവിനുള്ളിലു് തള കിലുങ്ങണു്
മനസ്സിനുള്ളിലു് മോഹം വിരിയണു്
അരികിലെത്തുമ്പോൾ മനം പിടയ്ക്കണു്
കുറുമ്പു കാട്ടണ പെണ്ണിനെക്കണ്ടപ്പം
കൂടെ കൂട്ടാനിഷ്ടം തോന്നിപ്പോയ്...
എന്റെ കണ്ണാ കുസൃതിക്കുട്ടാ
എന്നോടിഷ്ടം പറയൂല്ലേ നീ...
എന്റെ പ്രിയനേ കുറുമ്പൻ കുട്ടാ..ഹായ്
എന്നോടിഷ്ടം പറയൂല്ലേ നീ...
കുട്ടനാടൻ പാടത്തു്
പാട്ടും പാടി നടക്കുമ്പോൾ
കണ്ടൂ നാം നൂറു വർണ്ണങ്ങൾ...
തേന്മാവിൻ കൊമ്പിലിരുന്നു്
കോക്കിരി കാട്ടണ ചങ്ങാതീ
കൂടെ നീ ഒന്നു വന്നാട്ടേ...
കൂടെ വന്നാലോ പെണ്ണേ നേരം പോകൂല്ലോ
വേഗം ചാരത്തെത്തുമ്പോൾ
മെല്ലെ നെഞ്ചിൽ ചാഞ്ചാടും സ്വപ്നം
കുറത്തി നെയ്യണ നനുത്ത പായിന്മേൽ
ഉണക്കിനിട്ടൊരു പെരുത്ത നെന്മണി
കൊതിച്ചു പാറണ കുറുമ്പിത്തത്തയെൻ
കനവിലിന്നെന്റെ കരളു പാടണ
കൊയ്ത്തു പാട്ടിന്റെ മറന്ന പല്ലവി
കുറിച്ചു തന്നതു മറന്നിട്ടില്ല ഞാൻ
വാ എൻ സുന്ദരനേ...
വാ എൻ രാസാത്തിയേ...
എന്റെ പ്രിയനേ കുറുമ്പൻ കുട്ടാ
എന്നോടിഷ്ടം പറയൂല്ലേ നീ...
എന്റെ സഖിയേ കുറുമ്പിപ്പെണ്ണേ...
എന്നോടിഷ്ടം പറയൂല്ലേ നീ..
ഹേയ് ചേലുള്ള പെണ്ണേ നീയെൻ
പാട്ടിൻ ഈണം മൂളുമ്പോൾ
മോഹത്തിൻ മുത്തു് കോർക്കാം ഞാൻ
ഹേയ് കിന്നാരം ചൊല്ലി പൊന്നേ
എന്നെ വിട്ടു പോകല്ലേ...
പോയാലോ...നെഞ്ചു പിടയൂല്ലോ...
കണ്ണിൽക്കണ്ണിൽ നാമിന്നു്
തമ്മിൽ നോക്കുമ്പോൾ സ്വപ്നം
ഉള്ളിൽ പൂക്കുന്നു പുത്തൻ
വിണ്ണിൻ സൗഭാഗ്യം സ്വന്തം
വരമ്പു കുത്തണ കൊതുമ്പു കൊള്ളണ
കുറുമ്പു കാട്ടണ ചുവന്ന സന്ധ്യയിൽ
മഴ നനഞ്ഞു നീ ചെളിപുരണ്ടൊരു
ചിലമ്പണിഞ്ഞന്നു ചിരിച്ചു വന്നെന്റെ
ചുമലുരുമ്മിയരികത്തിരുന്നു നീ
കതകടച്ചിട്ടു കഥ പറഞ്ഞല്ലോ...
വാ എൻ ശിങ്കാരിയേ...എടി വാ എൻ രാസാത്തിയേ....
വാ എൻ സുന്ദരനേ...ഒന്നു വാ എൻ ശിങ്കാരനേ...
(എന്റെ സഖിയേ....)