Title (Indic)ജീവിതം പ്രണയമധുരം WorkMuthu Year1976 LanguageMalayalam Credits Role Artist Music Prathap Singh Music Pradeep Singh Performer Radha Viswanath Writer KS Namboothiri LyricsMalayalamജീവിതം പ്രണയമധുരം ഹൃദയചഷകം നിറയെ അമൃതം ഈ നാളിൻ ലഹരി നുകരാൻ നീ വരൂ വരൂ നീ വരൂ വരൂ (ജീവിതം.....) കാണാത്ത പൊൻകിനാവിൻ കിക്കിളിയുണ്ടേ ആരും ചൂടാത്ത കാട്ടുപ്പൂവിൻ പൂമ്പൊടിയുണ്ടേ പാടാത്ത പാട്ടിന്റെ ഈണമുണ്ടേ നാണം മാറാത്ത കന്നിപ്പെണ്ണിൻ ദാഹവുമുണ്ടേ (ജീവിതം....) ഒരുക്കീ ഞാൻ യൗവ്വനത്തിൻ വിരുന്നുശാല നീ മടിക്കാതെ ആസ്വദിക്കൂ വിരുന്നുകാരാ മറക്കാമീ ജീവിതത്തിൻ നൊമ്പരമെല്ലാം പൊട്ടിച്ചിരിക്കുമീ നിലാവിന്റെ ലഹരിയിൽ നാം (ജീവിതം.....) Englishjīvidaṁ praṇayamadhuraṁ hṛdayasaṣagaṁ niṟayĕ amṛtaṁ ī nāḽin lahari nugarān nī varū varū nī varū varū (jīvidaṁ.....) kāṇātta pŏnkināvin kikkiḽiyuṇḍe āruṁ sūḍātta kāṭṭuppūvin pūmbŏḍiyuṇḍe pāḍātta pāṭṭinṟĕ īṇamuṇḍe nāṇaṁ māṟātta kannippĕṇṇin dāhavumuṇḍe (jīvidaṁ....) ŏrukkī ñān yauvvanattin virunnuśāla nī maḍikkādĕ āsvadikkū virunnugārā maṟakkāmī jīvidattin nŏmbaramĕllāṁ pŏṭṭiccirikkumī nilāvinṟĕ lahariyil nāṁ (jīvidaṁ.....)